മുരിങ്ങയിലയും മഞ്ഞളും ചേർന്നാൽ പലതുണ്ട് ഗുണം !!

പ്രകൃതി ആരോഗ്യത്തിനു തന്നിരിയ്ക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ആരോഗ്യപരമായ പല ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്.മുരിങ്ങയില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു രാവിലെ കഴിക്കുന്നത് ഉത്തമമാണ്. മുരിങ്ങയിലയില്‍ റൈബോഫ്‌ളേവിന്‍ എന്നൊരു ഘടകമുണ്ട്. ഇത് പ്രമേഹം തടയാനുള്ള നല്ലൊരു മരുന്നാണ്. മുരിങ്ങയിലയിൽ മഞ്ഞള്‍പ്പൊടി കൂടുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.ഫോളിക് ആസിഡ്, ഫോളേറ്റ് എന്നിവയടങ്ങിയ മുരിങ്ങയില ഭ്രൂണത്തിന് ഏറെ നല്ലതാണ്.

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.മഞ്ഞള്‍, മുരിങ്ങയില എന്നിവ ചേരുമ്പോള്‍ വൈറ്റമിന്‍ സിയുടെ അളവ് ഇരട്ടിയാകും. ഇത് പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും. മലബന്ധത്തിനുള്ള ഏറ്റവും നല്ലൊരു പരിഹാരമാണ് മഞ്ഞള്‍പ്പൊടിയും മുരിങ്ങയിലയും ചേരുന്നത്. മലബന്ധമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. വയറ്റിലെ ലൈനിംഗില്‍ നിന്നും കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ മുരിങ്ങയിലയില്‍ മഞ്ഞള്‍ ചേര്‍ത്ത മിശ്രിതം ഏറെ നല്ലതാണ്.സെക്‌സ് ഉത്തേജനത്തിനു ചേര്‍ന്ന നല്ലൊരു മരുന്നാണ് രാവിലെ മഞ്ഞള്‍പ്പൊടി ചേര്‍ത്ത മുരിങ്ങയില കഴിയ്ക്കുന്നത്. മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുയ്യും.

കഴിക്കേണ്ട വിധം

10 മുരിങ്ങയില പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്ക്കുക. വെന്തു കഴിഞ്ഞാല്‍ ഇതില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കാം.ഈ കൂട്ട് രാവിലെ പ്രാതലിനു ശേഷം കഴിയ്ക്കാം. രണ്ടു മാസത്തേയ്ക്കു കഴിയ്ക്കുമ്പോഴേക്കും കാണാം ശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *