ബൊറൂസിയ ഫുട്ബോള്‍ ടീമിന് നേര്‍ക്ക് ആക്രമണം


ജര്‍മ്മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്ബോള്‍ ടീമിന് നേര്‍ക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.


ബസ് സഞ്ചരിച്ച വഴിയിലുണ്ടായ പൊട്ടിത്തെറിയില്‍ ബൊറൂസിയ ടീം അംഗമായ സ്പാനിഷ് താരം മാര്‍ക് ബത്രയ്ക്ക് ബസ്സിന്റെ ചില്ല് തകര്‍ന്ന് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ബത്രയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


മൊണാക്കോയ്ക്കെതിരായ ചാമ്ബ്യന്‍സ് ലീഗ് ഒന്നാം പാദ ക്വാര്‍ട്ടര്‍ മത്സരത്തിനായി പുറപ്പെട്ട ബൊറൂസിയ ടീം സഞ്ചരിച്ച ബസ്സിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാത്രി ഏഴ് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം.

ടീം സഞ്ചരിച്ചിരുന്ന ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ്സില്‍ പോകുമ്ബോഴായിരുന്നു സംഭവം. മൂന്നു തവണ പൊട്ടിത്തെറിയുണ്ടായി. ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ഡോര്‍ട്ട്മുണ്ട് ടീം അറിയിച്ചു

ആക്രമണത്തെ തുടര്‍ന്ന് മൊണാക്കോ-ഡോര്‍ട്ടുമുണ്ട് മത്സരം മാറ്റിവെച്ചു. ഇന്ന് നടക്കേണ്ട മത്സരം നാളെ രാത്രി നടത്തും



Sharing is Caring