പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് എതിരെ അറസ്റ്റ് വാറണ്ട്. അസമിലെ ദിഫു കോടതിയാണ് കേജ്രിവാളിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. അദ്ദേഹം പന്ത്രണ്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു എന്ന കേജ്രിവാളിന്റെ ട്വീറ്റിന് എതിരെ അസം ബി.ജെ.പി നേതാവ് സൂര്യരോംഗ്ഫാറാണ് കേസ് കൊടുത്തത്. ജനുവരി 30നകം കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.

ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പു കാലമായതിനാലും മുഖ്യമന്ത്രി സ്ഥാനത്തിന്റെ സ്വഭാവവും അനുസരിച്ച് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കേജ്രിവാളിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും വിശദീകരണം കോടതി അംഗീകരിച്ചില്ല.













