തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. കുമ്മനം രാജശേഖരന് മെട്രോയില്‍ കയറിയപ്പോള്‍ വാര്‍ത്തയായതു പോലെ വാര്‍ത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ കൊല്ലത്തെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെ കൂക്കിവിളിച്ച സംഭവം ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂക്കിവിളിച്ചത് ന്യായീകരിക്കരിക്കാനാവില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.













