തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വ്രതം പാലിച്ച് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി പറഞ്ഞു.
യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണ്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും മന്ത്രി പറഞ്ഞു














