ബൈപ്പാസ്​ കീഴാറ്റൂരിലുടെ തന്നെ അനാവശ്യ എതിര്‍പ്പുകള്‍ക്ക്​ വഴങ്ങി വികസത്തിന്​ തടയിടാന്‍ സാധ്യമല്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: ബൈപ്പാസ്​ കീഴാറ്റൂരിലൂടെ തന്നെ ​കൊണ്ടുപോകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക്​ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.


സമരം സംസ്​ഥാനത്തിന്റെ സ്വാഭാവിക വികസനത്തിന്​ തടസമാണ്​. അനാവശ്യ എതിര്‍പ്പുകള്‍ക്ക്​ വഴങ്ങി വികസത്തിന്​ തടയിടാന്‍ സാധ്യമല്ല. ദേശീയപാതാ വികസനത്തിന്​ പ്രധാന രാഷ്​ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ കീഴാറ്റൂരിലെ ചിലര്‍ക്ക്​ ഇത്​ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring