ബെംഗളൂരു എഫ് സി ഐ എസ് എല്‍ ഫൈനലിന് വേദി ആകാന്‍ ആയേക്കും


ഐ എസ് എല്‍ ഫൈനലിന് ബെംഗളൂരു എഫ് സി വേദി ആയേക്കും. നേരത്തെ കൊല്‍ക്കത്ത സാള്‍ട്ലേക് സ്റ്റേഡിയമാണ് ഐ എസ് എല്‍ ഫൈനലിനായി നിശ്ചയിച്ചിരുന്നത് എങ്കിലും ഇത്തവണ കൊല്‍ക്കത്തയിലെ കാണികളുടെ എണ്ണം കുറഞ്ഞതും കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതും വേദി മാറ്റാന്‍ ഐ എസ് എല്ലിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.


മാര്‍ച്ച്‌ 17നാണ് ഐ എസ് എല്‍ ഫൈനല്‍ നടക്കുക. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച ബെംഗളൂരു എഫ് സി ഫൈനലിലേക്കും കടക്കും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അതാണ് ഫൈനലിനുള്ള വേദി കണ്ടീരവയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിലേക്ക് ഫൈനല്‍ മാറ്റിയിരുന്നു. അതേ രീതി തന്നെയാണ് ഇത്തവണയും നടപ്പിലാക്കുന്നത്.




Sharing is Caring