യൂറോപ്പില്‍ അതിശൈത്യം മരിച്ചവരുടെ എണ്ണം അമ്പതായി


എഡിന്‍ബറൊ: അതിശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പോളണ്ടില്‍ മാത്രം 21 പേരാണ് മരിച്ചത്. ചെക് റിപ്പബ്ലിക്, ലിത്വാനിയ, ഫ്രാന്‍സ്, സ്ലോവാക്യ, സ്‌പെയിന്‍, ഇറ്റലി, സെര്‍ബിയ, റൊമാനിയ, സ്ലോവീനിയ, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍. ബീസ്റ്റ് ഫ്രം ദ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ശീതക്കൊടുങ്കാറ്റുമൂലം മേഖല തണുത്തുറഞ്ഞിരിക്കുകയാണ്.


പല നഗരങ്ങളിലും തീവണ്ടിഗതാഗതം റദ്ദാക്കുകയും വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചിട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ചിലയിടങ്ങളില്‍ മൈനസ് 10.3 ഡിഗ്രിയില്‍ താഴെയാണ് താപനില. യാത്ര അപകടകരമായതിനാല്‍ വീടുകളില്‍ത്തന്നെ ഇരിക്കാന്‍ ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും കാലാവസ്ഥാകേന്ദ്രങ്ങള്‍ ജനങ്ങളോട് നിര്‍ദേശിച്ചു.




Sharing is Caring