സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് വനിതാ പ്രസിദ്ധീകരണത്തിനെതിരെ കേസ്


കൊല്ലം: സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്കെതിരെ കേസ്. മാഗസിനിന്റെ പുതിയ ലക്കത്തിലാണ് മോഡലും നടിയുമായ ജീലു ജോസഫ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ചിത്രം കവര്‍ പേജില്‍ നല്‍കിയത്. ഇത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനോദ് മാത്യുവാണ് കൊല്ലം കോടതിയില്‍ പരാതി നല്‍കിയത്.മാഗസിന്റെ പബ്ലിഷര്‍ക്കെതിരെയും ചിത്രത്തിലെ മോഡലിനെതിരെയുമാണ് കേസ്. സാമൂഹ്യ മാധ്യമങ്ങളില്‍ കവര്‍ പേജിന്് അനുകൂലമായും പ്രതികൂലമായും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.




Sharing is Caring