ബീഫ് കയറ്റിയെന്നാരോപിച്ച്‌ ജനക്കൂട്ടം ട്രക്ക് കത്തിച്ചു


ട്രക്കില്‍ അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച്‌ ജനക്കൂട്ടം ട്രക്ക് കത്തിച്ചു.ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം.ഭുവനേശ്വറില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് കത്തിച്ചത്.
ദേശീയ പാത പതിനാറില്‍ ട്രക്ക് റോഡരികില്‍ താഴ്ന്നു പോയതിനെത്തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ക്രെയിന്‍ ഉപയോഗിച്ച്‌ പൊക്കുമ്ബോള്‍ റോഡില്‍ രക്തം പരക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓടിക്കൂടി.പ്രശ്നം വഷളാവുന്നത് കണ്ട ഡ്രൈവറും ക്ലീനറും ഇതിനിടയില്‍ ഓടി രക്ഷപ്പെട്ടു.
വി എച്ച്‌ പി, ബജ്റംഗ്ദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ട്രക്ക് കത്തിച്ചത്.വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തിയെങ്കിലും ട്രക്ക് പൂര്‍ണമായും കത്തി നശിച്ചു.ട്രക്കില്‍ അനധികൃതമായി ബീഫ് കടത്തിയത് സത്യമാണോ എന്നത് അന്വേഷിക്കുമെന്നും രക്ഷപ്പെട്ട ഡ്രൈവറെയും ക്ലീനറെയും ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലും സമാന സംഭവം ഉണ്ടായിരുന്നു.




Sharing is Caring