പഠനത്തിന് പണം കണ്ടെത്താന്‍ യുവതിയെ നിര്‍ബന്ധിച്ച് അനാശാസ്യത്തിന് വിട്ട വിദേശി അറസ്റ്റില്‍

പഠനത്തിന് പണം കണ്ടെത്താന്‍ യുവതിയെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ കോംഗോ വംശജന്‍ അറസ്റ്റില്‍. ആന്ധ്ര സ്വദേശിനിയെ കൂടെത്താമസിപ്പിച്ച് അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച കോംഗോ വംശജന്‍ ഗ്വേലര്‍ ബോഡിബോംഗ മാജിക് (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ക്കൊപ്പം താമസിച്ചുവരികയാണെന്നും ഏഴു വര്‍ഷമായി തന്നെ അനാശാസ്യത്തിന് നിര്‍ബന്ധിതയാക്കുന്നുവെന്നും ഇതുവരെ പതിനൊന്നു തവണ ഗര്‍ഭഛിദ്രത്തിന് വഴങ്ങേണ്ടി വന്നുവെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് കോംഗോ വംശജനായ മാജിക് തന്റെ പഠനം നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *