അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്കി. ഈ കേസില്‍ കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്നും ജസ്റ്റിസിനെതിരായ അന്വേഷണം അപകടകരമായ കീഴ്വഴക്കമാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി സുപ്രീം കോടതിയില്‍ പറഞ്ഞു.












