വിവാഹത്തിനു മുമ്പ് വധൂവര്‍മാര്‍ സ്വത്തവകാശ കരാറില്‍ ഒപ്പുവെക്കണമെന്ന് മേനകാഗാന്ധി


വിവാഹത്തിനു മുമ്പ് വധൂവര്‍മാര്‍ സ്വത്തവകാശ കരാറില്‍ ഒപ്പുവെക്കണമെന്ന് മേനകാഗാന്ധി.


വര്‍ധിച്ചു വരുന്ന വിവാഹമോചന കേസുകളില്‍ നിന്നും സ്വത്തവകാശ തര്‍ക്കത്തിനും പരിഹാരമായാണ് പുത്തന്‍ സ്വത്തവകാശ കരാറുമായി മേനകാഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.


വിവാഹത്തിനു മുമ്പ് വധുവും വരനും തങ്ങളുടെ സ്വത്ത് എങ്ങനെ പങ്കിടണമെന്നും എന്തെങ്കിലും സാഹചര്യത്തില്‍ ബന്ധം പിരിയേണ്ടി വന്നാല്‍ കുട്ടികളുടെ രക്ഷാകര്‍തൃത്വം, വിവാഹാനന്തര സഹായം എന്നിവയില്‍ വരനും വധുവും തയ്യാറാക്കുന്ന കരാറാണ്് പ്രിനപ്ഷ്യല്‍ എഗ്രിമെന്റ് അഥവാ പ്രിനപ്.

ഇന്ത്യയില്‍ ഇതിന് നിയമസാധുത ഇല്ലാത്ത സാഹചര്യത്തിലാണ് മേനകാഗാന്ധി പുതിയ പദ്ധതിക്ക് തയ്യാറെടുക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മേനകാഗാന്ധി കേന്ദ്ര നിയമ മന്ത്രിയുമായി ചര്‍ച്ച നടത്തി. സ്ത്രീകളുടേയും കുട്ടികളുടേയും വികസന വകുപ്പ് ഇതേ വിഷയത്തില്‍ ഈ മാസം 23ന് വിദഗ്ധരുമായി ചര്‍ച്ച നടത്തും.



Sharing is Caring