സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍


സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷനുമുന്നിലാണ് അദ്ദേഹം ഇത്തരത്തില്‍ മൊഴി നല്‍കിയത്.


മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഏത് തരത്തില്‍ ഇടപെട്ടുവെന്നതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബുജു രാധാകൃഷ്ണന്‍ പറഞ്ഞു.


രണ്ടര വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറക്കാമെന്നായിരുന്നു തനിക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ പിന്നീടാണ് തന്നെ മണ്ടനാക്കുകയായിരുന്നുവെന്ന് മനസിലായത്. തനിക്കുമേല്‍ വലിയതോതിലുള്ള സമ്മര്‍ദ്ദമുണ്ട്.
ജയില്‍ മോചനം വാഗ്ദാനം ചെയ്ത് തന്നെ ചിലര്‍ വായടപ്പിച്ചു. പിന്നീട് എല്ലാവരും കൈയ്യൊഴിയുകയായിരുന്നുവെന്നും ബിജു പറഞ്ഞു. ഇപ്പോള്‍ പുറത്തിറങ്ങുകയെന്നതുമാത്രമാണ് തന്റെ ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ്. 23ന് ഹൈക്കോടതിയില്‍ തന്റെ ജാ്യ ഹരജി പരിഗണിക്കുകയാണ്. ഇതിനു ശേഷം ഒരു ദിവസം വിസ്താരത്തിന് ഹാജരാകാന്‍ അനുവദിക്കണമെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചു. അന്ന് എല്ലാ കാര്യവും പറയും. സാക്ഷി മാനസിക സംഘര്‍ഷം അനുഭവിക്കുന്നതിനാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ന് വിസ്തരിക്കുന്നില്ലെന്ന് കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിച്ചു.



Sharing is Caring