ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്



kmതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് എസ്. പിയുടെ റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി. സുകേശന്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തെത്തിയത്.
പാലായിലെ വീട്ടില്‍ വെച്ചും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വെച്ചും മാണി പണം കൈപറ്റിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാക്ഷി മൊഴിയും ശാസ്ത്രീയ പരിശോധനും ഇക്കാര്യം വ്യക്തമാക്കുന്നു. പാലയില്‍ വെച്ച് 15ലക്ഷവും തിരുവന്തപുരത്തു വെച്ച് 10 ലക്ഷവുമാണ് കൈപറ്റിയത്. മാര്‍ട്ട് 22നും ഏപ്രില്‍ രണ്ടിനുമായിരുന്നു ഇത്.


2014 മാര്‍ച്ച് 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നത് മാണിയുടെ സമ്മര്‍ദ്ദം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ ചെയ്തിരുന്നതായും എന്നാല്‍ വിജിലന്‍സ് ഡയരക്ടര്‍ ഇക്കാര്യം തള്ളിയതായും റിപ്പോര്‍ട്ടിലുണ്ട്.




Sharing is Caring