ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നും ചെന്നിത്തല പറഞ്ഞു. സുകേശനെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുക മാത്രമാണ് ക്രൈം ബ്രാഞ്ച് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.


കേസില്‍ സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തിവെച്ചിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. സുകേശന്‍ അന്വേഷണവിവരങ്ങള്‍ ചോര്‍ത്തയെന്ന് കണ്ടെത്തലുള്ള റിപ്പോര്‍ട്ട് എട്ട് മാസം മുന്‍പ് ലഭിച്ചെങ്കിലും അത് പുറംലോകം കാണാതെ പൂഴ്ത്തിയെന്നാണ് ആരോപണം.




Sharing is Caring