ഷാന്‍ ജോണ്‍സന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഉച്ചക്ക്


ചെന്നൈയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സന്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ മൃതദേഹം സ്വദേശമായ തൃശൂരിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് 2.30-ന് നെല്ലിക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിക്കും. ഇന്നലെ ചെന്നൈയിലെ റോയ്‌പേട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.


കഴിഞ്ഞ വെളളിയാഴ്ചയാണ് കോടമ്പാക്കത്തെ ഫ്‌ലാറ്റില്‍ ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ.




Sharing is Caring