പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി തേടി വിദഗ്ധ സമിതി സുപ്രീം കോടതിയില്‍. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സ്വത്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മ്യൂസിയം സ്ഥാപിക്കണമെന്നതിനും സമിതി കോടതിയുടെ ഉത്തരവ് തേടി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ വര്‍ഗീകരിക്കുന്നതിനായി സുപ്രീം കോടതി നിയമച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിലെ ബി നിലവറയൊഴികെ എ മുതല്‍ എച്ച് വരെ വസ്തുക്കളിലെ പരിശോധന പൂര്‍ത്തിയായി. സുപ്രീം കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ബി നിലവറ തുറക്കാനാകാത്തതു കൊണ്ടാണ് അടിയന്തര ഉത്തരവ് ആവശ്യപ്പെട്ട് സമിതി കോടതിയെ സമീപിച്ചത്. സമഗ്രമായ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി നിലവറയിലെ പരിശോധനയും പൂര്‍ത്തിയാക്കണമെന്ന് എം വി നായരുടെ അധ്യക്ഷതയിലുള്ള സമിതി വ്യക്തമാക്കി.














