ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു. 1992 ഡിസംബര്‍ ആറ്. സ്വതന്ത്ര ഭാരതത്തിന്റെ നെറ്റിത്തടത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണത് അന്നാണ്. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര സമാപിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു. വിശ്വംമുഴുവന്‍ കീര്‍ത്തികേട്ട മതേതര ഭാരത സങ്കല്‍പത്തിനേറ്റ ആഴത്തിലുള്ള മുറിവ്. വര്‍ഗീയതയുടെ കോമരങ്ങള്‍ പുതിയ വേഷങ്ങള്‍ കെട്ടി ഉറഞ്ഞാടുന്ന പുതിയ കാലത്ത് ആ മുറിവിന്റെ നീറ്റലും കൂടി വരുന്നു.ഡിസംബര്‍ ആറ് പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസും അര്‍ധസൈനിക വിഭാഗവും ഇന്നലെ അയോധ്യയിലും ഫൈസാബാദ് നഗരത്തിലും റൂട്ട്മാര്‍ച്ച് നടത്തി.













