പ്രളയദുരിതത്തില്‍;കെ.എസ്.ആര്‍.ടി.സി. സൗജന്യ യാത്രയൊരുക്കി

പ്രളയദുരിതത്തില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ ബസ്സുകള്‍ നാട്ടിലെത്താനുള്ള അത്താണിയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസില്‍ ബസ് ടെര്‍മിനസില്‍നിന്ന് ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്.ശനിയാഴ്ച രാവിലെമുതല്‍ത്തന്നെ നാട്ടിലേക്കുതിരിക്കാന്‍ കോയമ്പേട് ബസ് സ്റ്റാന്‍ഡിലേക്ക് മലയാളികളുടെ ഒഴുക്കായിരുന്നു. കോയമ്പേട് മൊഫ്യൂസില്‍ ബസ് ടെര്‍മിനസിലെ നാല്, അഞ്ച് ബസ് ബേകളില്‍നിന്നാണ് ബസ് പുറപ്പെട്ടത്. യാത്രക്കാരുടെ പേര് രജിസ്റ്റര്‍ചെയ്തശേഷമാണ് വണ്ടികളില്‍ കയറ്റുന്നത്. ചെന്നൈ എഗ്മോര്‍ ഗ്രീംസ് റോഡിലുള്ള കേരള ഹൗസില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ തുറന്നു. മൊബൈല്‍ നമ്പര്‍: 9444186238, ഫോണ്‍: 28293020. മറ്റുനമ്പറുകള്‍ : 9495099902 (തിരുവനന്തപുരം), 9495099909 (തൃശ്ശൂര്‍), 9495099910 (പാലക്കാട് ), 9449020305 (ജയരാജ്, കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍, ചെന്നൈ). തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 9447071014

Spread the love