ബാഗ്ദാദില്‍ വന്‍ സ്‌ഫോടനം 28 മരണം


ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ രാവിലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു 54 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നോക്കം.


മധ്യബാഗ്ദാദിലെ തെരക്കേറിയ അല്‍ സിനാക് ചന്തയില്‍ ഇന്ന് രാവിലെയായിരുന്നു സ്‌ഫോടനം. വഴിയോരത്ത് വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. അല്പ്പം കഴിഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ ആള്‍ബോംബുകളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ആണെന്നാണ് സൂചന.




Sharing is Caring