ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 വരെ പിന്‍വലിക്കാം


സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 ഓടെ റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നു. ഫെബ്രുവരി 20 മുതല്‍ ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 24000 രൂപയായിരുന്നു.


അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി.




Sharing is Caring