ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ല: സഹോദരന്റെ ഹര്‍ജി സി.ബി.ഐ കോടതി തള്ളി…


തലശ്ശേരി ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ലെന്ന് സി.ബി.ഐ കോടതി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടേയും ഫോണ്‍ സംഭാഷണത്തിന്റേയും അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പോലീസിന് നല്‍കിയ ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം സാധ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി. സി.ബി.ഐ അന്വേഷണം ശരിവെയ്ക്കുന്നതാണ് കോടതി വിധി. അതേസമയം
ഫസല്‍ കേസിലെ പുതിയ സാഹചര്യം മേല്‍ക്കോടതിയില്‍ എത്തിക്കുമെന്ന് പ്രതിഭാഗ അഭിഭാഷകന്‍ പറഞ്ഞു.




Sharing is Caring