സ​ര്‍​ക്കാ​രിന്‍റെയും മ​ദ്യ​ശാ​ല​ക്കാ​രുടെയും ഒത്തുകളി പരാജയപ്പെട്ടു: സുധീരൻ


ദേ​ശീ​യ സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ 500 മീ​റ്റ​റി​ന​ക​ത്തു വ​രു​ന്ന മ​ദ്യ​ശാ​ല​ക​ള്‍ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീംകോ​ട​തി ​ ​വി​ധി​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​രും മ​ദ്യ​ശാ​ല​ക്കാ​രും ഒ​ത്തു​ക​ളി​ച്ച് ന​ട​ത്തി​യ ഗൂ​ഢ​നീ​ക്ക​മാ​ണ് ഹൈ​ക്കോ​ട​തി​വി​ധി​യി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ട്ട​തെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. ഫേസ്ബുക്കിലാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്.


ക​ണ്ണൂ​ര്‍-കു​റ്റി​പ്പു​റം പാ​ത​യും ചേ​ര്‍​ത്ത​ല​-തി​രു​വ​ന​ന്ത​പു​രം പാ​ത​യും ദേ​ശീ​യ പാ​ത​യാ​ണോ അ​ല്ല​യോ എ​ന്ന് സ​ര്‍​ക്കാ​രി​നു​ണ്ടാ​യ “സം​ശ​യം’ പ​രി​ഹാ​സ്യ​മാ​ണ്. മ​ദ്യ​ലോ​ബി​ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ മ​ടി​ക്കി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് പു​തി​യ മ​ദ്യ​ന​യം. കേ​ര​ള​ത്തെ ഒ​രു വ​ലി​യ സാ​മൂ​ഹ്യ ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ഈ ​ദു​ര്‍​ന​യ​ത്തി​ല്‍ നി​ന്നും ജ​ന​ങ്ങ​ള്‍​ക്ക് ര​ക്ഷകി​ട്ടാ​ന്‍ ജു​ഡീ​ഷ്യ​റി​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്ന​തി​നാ​യി ന​മു​ക്ക് ശ്ര​മി​ക്കാമെന്നും സുധീരൻ ആഹ്വാനം ചെയ്തു.




Sharing is Caring