പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു


sashi-sanker-new_580652പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവാണ്. കോലഞ്ചേരി പാങ്കോട്ടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാരായം, മിസ്റ്റര്‍ ബട്ലര്‍, പുന്നാരം, മന്ത്രമോതിരം, ഗുരുശിഷ്യന്‍, കുഞ്ഞിക്കൂനന്‍, സര്‍ക്കാര്‍ ദാദ, ഉത്രം നക്ഷത്രം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിസ്റ്റര്‍ ബട്ലര്‍ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലായിരുന്നു.സൂര്യയെ നായകനാക്കി കുഞ്ഞിക്കൂനന്റെ തമിഴ് പതിപ്പായ പേരഴഗന്‍, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.




Sharing is Caring