പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത കുമ്മനം ‘എം.എല്‍.എ’ !!!


പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയത് എം.എല്‍.എ എന്ന നിലയില്‍.സെന്റ് തെരേസാസിസ് കോളേജില്‍ ഇന്നലെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായന ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് കുമ്മനം പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദിയിലെത്തിയത്.


സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ പട്ടികയിലാണ് എം.എല്‍.എ എന്നു കുമ്മനത്തെ വിശേഷിപ്പിച്ചത്. പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്.


ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫിസ് പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറുന്ന പതിവുണ്ട്. എന്നാല്‍ മെട്രോ ഉദ്ഘാടനചടങ്ങില് പ്രധാനമന്ത്രിയുടെ ഓഫിസ് ഈ പട്ടിക കൈമാറിയിരുന്നില്ല.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍, കെ. വി തോമസ് എംപി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇന്നലെ കൊച്ചി മെട്രോയില്‍ പ്രധാന മന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് വിവാദമായിരുന്നു.



Sharing is Caring