എ​സ്കോ​ര്‍​ട്ട് വാ​ഹ​നം ബ്രേ​ക്കി​ട്ടു; മ​ന്ത്രി​യു​ടെ കാ​ര്‍ പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചു


മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ന്‍റെ വാ​ഹ​നം പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ച് അ​പ​ക​ടം. എ​ട​പ്പാ​ൾ ടൗ​ണി​ൽ കു​റ്റി​പ്പു​റം റോ​ഡി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.


വ​ട്ടം​കു​ളം സി​പി​എ​ൻ​യു​പി സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യി വ​രു​ന്പോ​ഴാ​ണ് എ​ട​പ്പാ​ളി​ലെ സി​ഗ്ന​ലി​നു​സ​മീ​പം അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ഗ്ന​ലി​ൽ എ​സ്കോ​ർ​ട്ട് വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ മ​ന്ത്രി​യു​ടെ കാ​ർ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മ​ന്ത്രി​യു​ടെ കാ​റി​നു കേ​ടു​പാ​ടു​ക​ളു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ചു.



Sharing is Caring