മാധുരി ദീക്ഷിതിനെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ലെന്ന് ശശി തരൂർ


സ്ത്രീകളിൽ താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സുന്ദരി ബോളിവുഡ് താരം മാധുരി ദീക്ഷിതാണെന്ന് ശശി തരൂർ എംപി.പ്രായപൂർത്തിയായ കാലം തൊട്ടുളള ഇഷ്ടമാണ് മാധുരിയോടുളളതെന്നും ശശി തരൂർ വ്യക്തമാക്കി.ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ തന്‍റെ ഇഷ്ടം വ്യക്തമാക്കിയത്.ചെറുപ്പത്തിൽ തന്‍റെ ഇഷ്ട പ്രണയ ജോഡികൾ രാജേഷ് ഖന്നയും ശർമ്മിള ടാഗോറുമായിരുന്നു.സീനത്ത് അമനോടും പർവീൺ ബാബിയോടും തനിക്ക് കൗമാര കാലത്ത് പ്രണയമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.




Sharing is Caring