പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച്‌ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു


കോളേജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സേവനം അനുവദിക്കാത്തതില്‍ മനംനൊന്ത് ദേശീയ ഹാന്‍ഡ് ബോള്‍ താരം ആത്മഹത്യ ചെയ്തു. പട്യാല ഖല്‍സ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പൂജ(20)യാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് പൂജ ആത്മഹത്യ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് പൂജയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നാല് പേജുള്ള ദീര്‍ഘമായ ആത്മഹത്യാ കുറിപ്പാണിത്.
വീട്ടില്‍ നിന്നും കോളേജിലേക്കെത്താനുളള യാത്രാച്ചെലവോ ഹോസ്റ്റല്‍ ഫീസോ അടക്കാന്‍ തന്റെ മാതാപിതാക്കളുടെ പക്കല്‍ പണമില്ലെന്നും തന്നെ പോലെ നിര്‍ധനരായ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ പഠനസൗകര്യം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തണമെന്നും കത്തില്‍ പൂജ ആവശ്യപ്പെട്ടിട്ടുണ്ട്.തന്നോട് വിരോധമുളള കായിക പരിശീലകനാണ് തനിക്ക് ഹോസ്റ്റല്‍ സേവനം നിഷേധിച്ചതിന് പിന്നിലെ ഒരു വ്യക്തിയെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ കോളേജിന് മെഡല്‍ നേടാന്‍ സാധിക്കാതെ വന്നതാണ് ഇതിനു കാരണമെന്നും കത്തില്‍ പറയുന്നു.




Sharing is Caring