മെഡിക്കല്‍ പ്രവേശനം: ഫീസ് ഏകീകരണം പരിഗണനയിലെന്ന് ആരോഗ്യമന്ത്രി


മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാനേജ്മെന്റുകളുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്റുകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജ്മെന്റുകളും ഹര്‍ജി നല്‍കും. സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചെന്നാണ് മാനേജുമെന്റുകളുടെ ആരോപണം.




Sharing is Caring