പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നും സ്തംഭിച്ചു


സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.


സ്വാ‍ശ്രയ പ്രശ്നത്തോട് മുഖ്യമന്ത്രി പുറം‌തിരിഞ്ഞ് നില്‍ക്കുകയാണെന്ന് വി.ടി. ബല്‍‌റാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത്.




Sharing is Caring