പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര യോഗം ചേരും


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന കമ്മിറ്റിയിൽ അതിര്‍ത്തി ഗ്രാമങ്ങളിലെ സുരക്ഷാകാര്യങ്ങളും നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളും വിലയിരുത്തുമെന്നാണ് കരുതുന്നത്.


കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, സേനാ തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ യോഗത്തില്‍ സംബന്ധിക്കും.




Sharing is Caring