സ്വാശ്രയവിഷയത്തില്‍ പ്രതിപക്ഷ നിരാഹാരം തിങ്കളാഴ്ച വരെ


സ്വാശ്രയവിഷയത്തില്‍ നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാരുടെ സമരം തിങ്കളാഴ്ച വരെ തുടരും. ഇന്ന് രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണ് തീരുമാനം. സമരത്തിന്റെ ബാക്കി കാര്യങ്ങള്‍ തിങ്കളാഴ്ച തീരുമാനിക്കും.


സമരമിരിക്കുന്ന എം.എല്‍.എമാരെ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. അനുഭാവ സത്യഗ്രഹമിരുന്ന ലീഗ് എം.എല്‍.എമാരായ കെ.എം ഷാജിയും എന്‍.ഷംസുദ്ദീനും ഇന്ന സത്യഗ്രഹത്തില്‍ നിന്ന് മാറി. പകരം എന്‍.എ നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ ലീഗ് എം.എല്‍.എമാര്‍ സമരം തുടങ്ങി.




Sharing is Caring