പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ മരിച്ച നിലയില്‍


ലണ്ടന്‍: ബ്രിട്ടീഷ് പോപ്താരം ജോര്‍ജ് മൈക്കിള്‍ (53) മരിച്ച നിലയില്‍. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ വീട്ടിലാണ് മൈക്കിളിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് വ്യക്തമല്ലെന്ന് പൊലിസ് അറിയിച്ചു.


ലോകമെമ്പാടും നിരവധി ആരാധകരുള്ള മൈക്കിളിന്റെ 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റുപോയിട്ടുണ്ട്. ഫെയ്ത്ത് (1987), ലിസണ്‍ വിത്തൗട്ട് പ്രജുഡിസ് (1990), പെഷ്യന്‍സ് (2004), സിംമ്പോണിക്ക (2014) എന്നിവ അദ്ദേഹത്തിന്റെ പ്രധാന ആല്‍ബങ്ങളാണ്. രണ്ടു ഗ്രാമി അവാര്‍ഡ് നേടിയ മൈക്കിളിന് മൂന്ന് ബ്രിറ്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


കടുത്ത ന്യൂമോണിയ മൂലം ചികില്‍സയിലായിരുന്ന മൈക്കിള്‍ അടുത്തിടെയാണ് ആരോഗ്യം വീണ്ടെടുത്തത്.



Sharing is Caring