ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍


ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍
Sunday, December 25, 2016 – 6:54 PM
ബൈക്കില്‍ യാത്ര ചയ്തതിന്ന് കാല് തല്ലിയൊടിച്ചതായി പരാതി; അയല്‍പ്പക്കക്കാരനും മകനും തല്ലി കാലൊടിച്ച യുവതി ആശ്രുപത്രിയില്‍
Category
LIFE
FAMILY
Tags
മലപ്പുറം: മുസ്ലിം പെണ്‍കുട്ടി ബൈക്കില്‍ യാത്ര ചെയ്യുന്നത് അയല്‍പ്പക്കക്കാര്‍ക്കു അപമാനമാണെന്നു പറഞ്ഞു പെണ്‍കുട്ടിയുടെ കാല് തല്ലി ഒടിച്ചിച്ചുവെന്നാണ് പരാതി.
പെണ്‍ കുട്ടി തന്നെയാണ് പരാതിയുമായി ആശുപത്രിയില്‍ കഴിയുന്നത്. ന്യൂസ് മിനുട്ടാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റെജീനയാണ് അയല്‍ക്കാരന്റെ മര്‍ദ്ദനത്തിന് ഇരയായത്.
റെജീന സ്‌കൂട്ടര്‍ വാങ്ങിയതു മുതല്‍ കുഞ്ഞു മുഹമ്മദില്‍ നിന്നും ഭീണികള്‍ ഉണ്ടായിരുന്നു എന്നാണ് ആരോപണം. കാലിന് പരിക്കുമായി റെജീന ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു പെണ്‍കുട്ടി ആയതു കൊണ്ട് അയാളുടെ മുന്നിലൂടെ സ്‌കൂട്ടര്‍ ഓടിക്കരുതെന്ന് പറഞ്ഞു കൊണ്ട് കുറഞ്ഞത് നാല് തവണയെങ്കിലും ഭീഷിണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. കുഞ്ഞു മുഹമ്മദിന്റെ മകന്‍ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ഇത്തവണ ആശുപത്രിയില്‍ അഡ്മിറ്റ് ആകാന്‍ തീരുമാനിച്ച്. മുഹമ്മദിന്റെ മകന്‍ തന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും പൊലീസില്‍ കൊടുത്ത പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും റോഡിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. റെജീന പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ വേണ്ടി 1 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. റെജീന കൂട്ടിച്ചേര്‍ത്തു.




Sharing is Caring