ശബരിമലയിൽ ഇന്ന് മണ്ഡലപൂജ


ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടം ഇന്നു പൂര്‍ത്തിയാവും. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് 12 നും 12.15 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠരര്‍ രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഇന്നലെ വൈകിട്ടാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ആയിരക്കണക്കിന് ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനത്തിനായി എത്തിയത്. നിയന്ത്രണമുണ്ടായിരുന്നതിനാല്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്. ഇന്നത്തെ ഉച്ചപൂജയാണ് മണ്ഡലപൂജയായി കണക്കാക്കുന്നത്.




Sharing is Caring