നോട്ട് അസാധുവാക്കല്‍ കേരളം മാന്ദ്യത്തിലേക്കെന്ന് തോമസ് ഐസക്


നോട്ട് അസാധുവാക്കല്‍ കേരളത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൗകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ സാധ്യതകള്‍ വിലയിരുത്തി അദ്ദേഹം രചിച്ച കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. ഡിസംബര്‍ 27ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യും.




Sharing is Caring