തിരുവനന്തപുരം: പൊന്തന്‍പുഴ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കെ. രാജു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി രാജു പറഞ്ഞു.
പൊന്തന്‍പുഴ ഭൂമിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എമ്മാണ് രംഗത്തെത്തിയത്. പൊന്തന്‍പുഴ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്സ്ര്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചിരുന്നു.














