തല്ലാന്‍ തീരുമാനിച്ചാല്‍ ക്ലാസില്‍ കയറി തല്ലും: എസ്‌എഫ്‌ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍


കോഴിക്കോട്: കെ എസ് യു നേതാവിനെ തല്ലുമെന്ന എസ്‌എഫ്‌ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍. കോഴിക്കോട് ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഷിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കെഎസ്യു നേതാവിന്റെ കൈ തല്ലിയൊടിക്കുമെന്നായിരുന്നു ആഷിഷിന്റെ വിവാദ പ്രസ്ഥാവന.


ആഷിഷിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. എസ്‌എഫ്‌ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ ഏത് നേതാവായാലും ശരി, ക്ലാസില്‍ എങ്കില്‍ ക്ലാസില്‍ കയറി തല്ലുമെന്നായിരുന്നു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഏറെ നാളുകളായി ലോ കോളേജില്‍ എസ്‌എഫ്‌ഐ-കെഎസ്യുസംഘര്‍ഷം നടന്നുവരികയാണ്. ഇതിനിടയിലാണ് വിവാദ പ്രസംഗം പുറത്തുവരുന്നത്.




Sharing is Caring