പൊതുജനം സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ലെന്ന് മോദിയോട് മമത


നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊതുജനം മോദി സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ലെന്ന് മമത ട്വീറ്റ് ചെയ്തു.


സാവകാശം ചോദിച്ച 50 ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതെന്ന് അവര്‍ ചോദിച്ചു.


ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ അവരുടെ പണം പിന്‍വലിക്കുന്നതിനുള്ള അവകാശം എടുത്തുകളയാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് കഴിയുകയെന്നും മമത ചോദിച്ചു. ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ സര്‍ക്കാരുകള്‍ തട്ടിപ്പറിച്ചെടുക്കരുതെന്നും മമത ട്വീറ്റ് ചെയ്തു.



Sharing is Caring