കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് വിരമിച്ചു


കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്് സുഹാഗ് വിരമിച്ചു. നീണ്ട 43 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുഹാഗ് വിരമിക്കുന്നത്. ജനറല്‍ ബിപിന്‍ റാവത്തിനാണ് പുതിയ ചുമതല.


വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ദല്‍ബീര്‍ സിങ് വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.


രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കരസേനാ മേധാവി എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ചു.



Sharing is Caring