പുതിയ ഉടമകൾക്കു കീഴിൽ സതാംപ്ടണ് ആദ്യജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സതാംപ്ടണ് 4-1ന് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചു. സെർബിയൻ സന്പന്നൻ ഡ്രാഗൻ സൊളാക്കാണു സതാംപ്ടണിന്റെ പുതിയ ഉടമസ്ഥൻ. മഴയിൽ കുളിച്ച മത്സരം കാണാൻ പുതിയ ഉടമയുമെത്തിയിരുന്നു.
സ്വന്തം സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈ ലീഗ് സീസണിലെ ഏറ്റവും വലിയ ജയമാണു സതാംപ്ടണ് നേടിയത്. പുതിയ ഉടമയിൽ മതിപ്പുണ്ടാക്കാൻ മികച്ച തുടക്കമാണു സതാംപ്ടണ് കളിക്കാർ നടത്തിയത്.