പുതിയ പ്ലാനുകളുമായി ടാറ്റാ ഡോകോമോ


ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീ പേ വരിക്കാര്‍ക്കായി 148 രൂപയില്‍ തുടങ്ങുന്ന പുതിയ അണ്‍ലിമിറ്റഡ് കോളിങ് പ്ലാനുകള്‍ അവതരിപ്പിച്ചു. വോയ്‌സ് സേവനങ്ങളോടൊപ്പം മിതമായ നിരക്കില്‍ 3ജി ഡാറ്റായും വാഗ്ദാനം ചെയ്യുന്നു.


348 രൂപക്ക് 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 5ജിബി 3ജി ഡാറ്റായും, 298 രൂപക്ക് അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 2ജിബി 3ജി ഡാറ്റായും, 14 ദിവസത്തെ വാലിഡിറ്റിയോടു കൂടി 148 രൂപക്ക് അണ്‍ലിമിറ്റഡ് എസ്ടിഡി ലോക്കല്‍ കോളുകളും 500 എംബി 3ജി ഡാറ്റായും വരിക്കാര്‍ക്ക് ലഭിക്കുന്നു. ഈ പ്ലാനുകള്‍ക്കു പുറമെ 103 രൂപക്ക് 28 ദിവസത്തെ വാലിഡിറ്റിയോടുകൂടി അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളുകളും ലഭ്യമാണെന്ന് ടാറ്റാ ടെലിസര്‍വ്വീസസ് ലിമിറ്റഡ്, കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് തലവന്‍ ബാലാജി പ്രകാശ് പറഞ്ഞു.




Sharing is Caring