പാമോലിന്‍ കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതിയായ പിജെ തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീനാണ് വാദം കേള്‍ക്കുക.
രോഗം ബാധിച്ച് കിടപ്പിലായതിനാല്‍ കേസിന്റെ വിചാരണയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി ടിഎച്ച് മുസ്തഫയുടെ ആവശ്യം കോടതി നേരത്തെ ഭാഗികമായി അംഗീകരിച്ചിരുന്നു.

മുന്‍മന്ത്രി ടിഎച്ച മുസ്തഫ അടക്കം അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പാമോലിന്‍ ഇറക്കുമതിയിലൂടെ സ്വകാര്യ കമ്പനിക്ക് 2.3 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുത്തു എന്നതാണ് വിജിലന്‍സ് കേസ്.












