ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സെമിഫൈനലില്‍. ലോക രണ്ടാം നമ്പര്‍താരം ചൈനയുടെ വാങ് യിഹാനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിമെഡല്‍ ജേതാവാണ് വാങ്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്കോര്‍: 22-21, 20-19.

ആദ്യ സെറ്റില്‍ പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ മുന്നിലെത്തി. ആദ്യ സെറ്റ് 22-20 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റില്‍ പിന്നോട്ട് പോയി എന്നാല്‍ അവസാന സെറ്റില്‍ തിരച്ചുവന്ന സിന്ധു വിജയം കൈക്കലാക്കുകയായിരുന്നു.













