പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്. വെടിവെപ്പ് രണ്ടുമണി വരെ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ ഏഴിന് കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രകോപനം കൂടാതെയുള്ള വെടിവെപ്പ്.




Sharing is Caring