ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയ “ഒറ്റാല്‍’ നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും

ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജയരാജ് ചിത്രം “ഒറ്റാല്‍’ നവംബര്‍ ആറിന് പ്രദര്‍ശനത്തിനെത്തും. ഷൈന്‍ ടോം ചാക്കോ, കുമരകം വാസുദേവന്‍, തോമസ് കെ ജോര്‍ജ്, സബിത ജയരാജ്, മാസ്റ്റര്‍ ഹാഫിസ് മുഹമ്മദ്, മാസ്റ്റര്‍ അഷാന്ത് ഷാ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ചെക്കോവിന്റേതാണ് മൂലകഥ. തിരക്കഥ: ജോഷി മംഗലത്ത്. സംഭാഷണം: ജയരാജ് . ഛായാഗ്രഹണം: എം ജെ രാധാകൃഷ്ണന്‍. ഗാനങ്ങള്‍, സംഗീതം: കാവാലം നാരായണപ്പണിക്കര്‍. ഡി കട്ട്സിന്റെ ബാനറില്‍ സെവന്‍ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍, എം കെ ശശിധരന്‍, ശ്രീശൈലം, ആന്റണി കളത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *