പാക് മോഡലിന്റെ കൊലപാതകം: സഹോദരിയും ബന്ധുവും അറസ്റ്റിൽ


പാക്കിസ്ഥാനിലെ വിവാദ മോഡലും നടിയുമായ കൻഡീൽ ബലോചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലോചിന്റെ സഹോദരി ഷഹനാസ് ബന്ധുവായ ഹഖ് നവാസസുമാണ് അറസ്റ്റിലായത്.


കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ നിഴലിലാണ് പോലീസിന്റെ നടപടി. കേസില്‍ കന്‍ഡീലിന്റെ സഹോദരന്‍ വസിം നേരത്തേ അറസ്റ്റിലായിരുന്നു. പോലീസിനു മുൻപാകെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ മാനം കാക്കാൻ വേണ്ടിയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.




Sharing is Caring