ഒളിമ്പിക്സിനോടനുബന്ധിച്ച് നടത്തുന്ന കൂട്ടയോട്ട പരിപാടിയായ റൺ ഫോർ റിയോ 2016 ജൂലൈ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂദൽഹിയിൽ ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്ര സ്പോട്സ്, യുവജനകാര്യ സഹമന്ത്രി വിജയ് ഗോയൽ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്ത്യ 119 കായികതാരങ്ങളെ ഒളിമ്പിക്സിന് അയയ്ക്കുന്ന സാഹചര്യത്തിൽ, ഒളിമ്പിക്സ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് റൺ ഫോർ റിയോ സംഘടിപ്പിക്കുന്നത്.
ഇരുപതിനായിരം സ്കൂൾ വിദ്യാർത്ഥികൾ റൺ ഫോർ റിയോയിൽ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന റൺ ഫോർ റിയോ ലോധി റോഡിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും. ഇന്ത്യൻ ഒളിമ്പിക് ജേർണി എന്ന പേരിൽ സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയിട്ടുള്ള പുസ്തകത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും.














