ടൈറ്റാനിയം കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും


ടൈറ്റാനിയം അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കാന്‍ സാധ്യതയില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും. അതേസമയം കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കും.


ടൈറ്റാനിയം അഴിമതി കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 22 ന് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷമാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടക്കും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു.




Sharing is Caring